Tuesday 21 May 2013

മാധവിക്കുട്ടി മറുപടി പറയുന്നു

മാധവിക്കുട്ടി മറുപടി പറയുന്നു


ജീവിതത്തില്‍ വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്ന കമലാസുരയ്യയെ മരണാനന്തരവും അവ വിടാതെ പിന്തുടരുകയാണ്.ആരെയും കൂസാത തുറന്നെഴുത്തായിരുന്നു മാധവിക്കുട്ടിക്ക് വിമര്‍ശകരെ നേടിക്കൊടുത്തതെങ്കില്‍ ഇസ്ലാം സ്വീകരണത്തോടെ അത് വേട്ടയാടലായി.സമീപകാലത്ത് കമലാസുരയ്യ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.മരിച്ചിട്ടും മരിക്കാതെ അവര്‍ നിറഞ്ഞു നില്‍ക്കുന്നു.
കാലം, ദേശം, ഭാഷ, മതം തുടങ്ങിയവക്കപ്പുറം പരന്നൊഴുകുന്ന സര്‍ഗ സപര്യയുടെയും സ്‌നേഹമന്ത്രണത്തിന്റെയും മഹാപ്രവാഹമാണ്‌ കമലാ സുറയ്യ. വടക്കെ മലബാറിലെ പുന്നയൂര്‍ക്കുളത്ത്‌ പിറന്ന്‌ ലോകത്തോളം വളര്‍ന്ന മഹാപ്രതിഭ. മലയാള ചെറുകഥാ സാഹിത്യത്തില്‍ വിപ്ലവം സൃഷ്‌ടിച്ച കഥാകൃത്ത്‌, ആംഗലസാഹിത്യത്തെ പ്രസാദിച്ച കവയിത്രി, വനിതാ വിമോചന പോരാളി, കപട സദാചാരവാദത്തിനെതിരെ നിലകൊണ്ട പരിഷ്‌കരണവാദി, രാഷ്‌ട്രീയ പ്രവര്‍ത്തക, പാര്‍ലമെന്റ്‌ സ്ഥാനാര്‍ഥി, ശിശുക്ഷേമ തല്‍പര, സ്‌നേഹനിധിയായ മാതാവ്‌, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പോരാട്ടത്തിന്‌ മതപരിവര്‍ത്തനത്തിലൂടെ പ്രയോഗരൂപം നല്‍കിയ ധീരവനിത.... ഒരുപാട്‌ മുഖങ്ങള്‍, ഭിന്ന ഭാവങ്ങള്‍ ജീവിതത്തില്‍ സുറയ്യ കാഴ്‌ചവെച്ചു. വ്യത്യസ്‌തമായ അനേകം വഴികള്‍ തന്റേടത്തോടെ നടന്നുതീര്‍ത്തു. ജീവിതത്തില്‍ നമ്മെ വിസ്‌മയിപ്പിച്ച സുറയ്യ മരണത്തിലും അത്‌ ആവര്‍ത്തിച്ചു.
സുറയ്യ പലപ്പോഴായി മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖങ്ങളില്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയുണ്ട്.. സുറയ്യയെക്കുറിച്ച്‌ സുറയ്യതന്നെ സംസാരിക്കുന്നു എന്നതാണ്‌ ഈ അഭിമുഖങ്ങളുടെ  സവിശേഷത. സുറയ്യയുടെ സമഗ്ര വ്യക്തിത്വവും ആര്‍ജവമുള്ള നിലപാടുകളും വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികളുമെല്ലാം ഈ അഭിമുഖങ്ങളില്‍നിന്ന്‌ വ്യക്തമായി മനസ്സിലാക്കാം. പലരുടെയും ചോദ്യങ്ങളുടെ മുനകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള സുറയ്യയുടെ മറുപടികള്‍ ശ്രദ്ധേയമാണ്‌.. സ്വയം സംസാരിക്കുന്ന ഈ അഭിമുഖങ്ങളെക്കുറിച്ച്‌ പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലും ആവശ്യമില്ല.ഈ അഭിമുഖങ്ങള്‍ നടത്തിയ എഴുത്തുകാര്‍ കാലത്തോടുള്ള ബാധ്യത നിര്‍വഹിച്ചവരാണ്.

1 comments:

Noufal T Purangu said...
This comment has been removed by the author.

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates