Saturday, 1 June 2013

ശ്രീ ശാന്ത് നിരപരാധിയാണെങ്കിലോ ?


എനിക്ക് ക്രിക്കറ്റ്‌ കളിയില്‍ ഒരു താല്പര്യവുമില്ല ,പണ്ടേ ഞാന്‍ ഇഷ്ടപെടുന്നത് ഫുട്ബോള്‍ ആണ് .പത്രകോളങ്ങളിലൂടെ അറിയുന്ന ശ്രീ ശാന്ത് എന്ന കളിക്കാരനോട് ഒട്ടും മതിപ്പുമില്ല.ഐ പി എല്‍ എന്നാ കളി അശ്ലീലമാനെന്നു എനിക്കഭിപ്രായമുണ്ട് .ഇത്രയും ആമുഖമായി കുറിച്ചത് വ്യത്യസ്തമായ ഒരുകാര്യത്തിലേക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് .വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടു ശ്രീ ശാന്ത് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. പത്രങ്ങളും മറ്റു മീഡിയകളും അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ടു എന്റെ ചില സംശയങ്ങളാണ് ഇവിടെ കുറിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ശ്രീ ശാന്ത് കുറ്റവാളിയാണെന്ന് തെളിയിക്കപെട്ടിടുണ്ടോ ?ഏതെന്കിലും കോടതി അയാള്‍ കുറ്റവാളിയാണെന്ന് തെളിവ് പരിശോധിച്ചു വിധി പറഞ്ഞുവോ ?അന്വേഷണ ഉദ്യോഗസ്ഥര്‍ ആധികാരികമായ തെളിവുകള്‍ പുറത്തു വിട്ടുവോ ? മാധ്യമങ്ങള്‍ സ്വയം അന്വേഷിച്ചു തെളിവുകള്‍ കണ്ടെത്തിയോ ?ഈ ചോദ്യങ്ങല്കെല്ലാം ഉത്തരം ഇല്ല എന്ന് തന്നെയായിരിക്കും .ഒരു പക്ഷെ ഇപ്പോള്‍ നടക്കുന്ന പ്രചരണം പോലെ ശ്രീ ശാന്ത് കുറ്റവാളി തന്നെയാകാം .എങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അയാള്‍ക്ക്‌ നല്‍കണം .നമുക്ക് നമ്പി നാരായണനെ ഓര്‍മയില്ലേ ? ഐ എസ ആര്‍ ഓ ചരക്കെസിന്റെ പേരില്‍ ഇതിലും വലിയ പ്രചരണം അദ്ദേഹത്തിനെതിരെ നടത്തിയില്ലേ ? എന്നിട്ട് അവസാനം എന്തായി ? നമ്പി നാരായണനെ വിചാരണ ചെയ്ത മാധ്യമങ്ങള്‍ അദ്ധേഹത്തിനു എന്ത് പ്രായശ്ചിത്തം നല്കി ?അദ്ദേഹം അനുഭവിച്ച മാനസികവും ശാരീരികവും ആയ പീടനങ്ങള്‍ക്ക് എന്ത് നഷ്ടപരിഹാരം നല്‍കാനാകും ? അദ്ധേഹത്തിന്റെ നഷ്ടപ്പെട്ട ജീവിതം ആര് തിരിച്ചു നല്‍കും ? സമീപകാലത്ത് വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണല്ലോ ഇത് .അബ്ദുന്നാസര്‍ മദനി എത്ര വര്ഷം കൊയംബ്തുര്‍ ജയിലില്‍ കിടന്നു ?എന്തായിരുന്നു അദ്ദേഹം ചെയ്ത തെറ്റ് ? എന്തെല്ലാം പ്രച്ചരണങ്ങള്‍ ? അവസാനം കോടതി അദ്ധേഹത്തെ വെറുതെ വിട്ടു .നഷ്ടപെട്ട പത്തു വര്‍ഷത്തെ ജീവിതം ? ഇപ്പോള്‍ വീണ്ടും അദ്ദേഹം തടവിലാണ് ? ഇനിയൊരു പത്തു വര്ഷം കഴിഞ്ഞു നിരപരാധിയെന്ന് പറഞ്ഞു വെറുതെ വിട്ടാലോ? സ്ഫോടനക്കേസില്‍ പെടുത്തി പിടികൂടിയ ഒരു ശാസ്ത്രന്ജനെ ഈയിടെ തെളിവില്ലെന്ന് കണ്ടു ഔറത്തു വിട്ട സംഭവമുണ്ടായി .അദ്ധേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയതു .ഇങ്ങിനെ ധാരാളം സംഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ട് .മുപ്പതു വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നു ,ശേഷം നിരപരാധിയെന്നു കണ്ടു വിട്ടയച്ചു .......ഇപ്പോള്‍ ഒരു ശ്രീ ശാന്ത് .......തെറ്റ് കാരനാനെങ്ങില്‍ കടുത്ത ശിക്ഷ നല്‍കട്ടെ .പക്ഷെ ശ്രീ ശാന്ത് നിരപരാധിയാനെന്കിലോ ?കുറ്റം തെളിയിക്കപെടാത്ത ഒരാളെ  കുറ്റവാളികലോടൊപ്പം തീഹാര്‍ ജയിലില്‍ താമസിപ്പിക്കുന്നതിന്റെ മാനദണ്ടാമെന്താണ് ?കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളിയല്ല .എങ്കില്‍ ഇത് സംബന്ധിച്ചു ഒരു പുനരലോച്ചനക്ക്  നാം തയ്യാറാകണം . ഈ വിഷയത്തി ഒരു ചര്‍ച്ച രൂപപ്പെടണം എന്ന് ആഗ്രഹിച്ചു കൊണ്ടാണ് അടുക്കും ചിട്ടയും ഇല്ലാത്ത ഈ വരികള്‍ .....

4 comments:

wazi said...

you are right ..... . good job....

Noufal T Purangu said...
This comment has been removed by the author.
- സോണി - said...

മുന്നോട്ടുവച്ചതു നല്ല ചര്‍ച്ചയാണ്. അങ്ങനെ സംഭവിച്ചാല്‍ അതവരുടെ വിധി എന്നെ പറയാന്‍ കഴിയൂ.

എഴുതുമ്പോള്‍ പാരഗ്രാഫ്‌ തിരിച്ച്, തെറ്റുകള്‍ തിരുത്തി പബ്ലിഷ് ചെയ്താല്‍ വായനാസുഖം കൂടും.

CKLatheef said...

പ്രതിയായി പിടിക്കപ്പെടുന്നതോടെ കുറ്റവാളിയായി വിലയിരുത്തുക എന്നത് ഇപ്പോള്‍ ഒരു പുതുമയുള്ള കാര്യമല്ല. ആ നിലക്ക് ശ്രീശാന്തും പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവാളിയായി. ഇനി ശിക്ഷമാത്രമേ ബാക്കിയുള്ളൂ എന്നിടത്താണ് ജനമുള്ളത്. ജയില്‍വാസം ഒരു ശിക്ഷയായിപോലും ആളുകള്‍ മനസ്സിലാക്കുന്നില്ല. വിചാരണത്തടവ് നീതിപീഢം പോലും ശിക്ഷയായി കണക്കാക്കുന്നില്ല. ഒരര്‍ഥത്തില്‍ കൊലയേക്കാള്‍ ഭീകരമാണ് അനിശ്ചിതത്വമായ ഈ നീണ്ടതടവ്. കുറ്റവാളിയായി തെളിഞ്ഞാല്‍ പോലും പലതിനും അഞ്ച് വര്‍ഷമോ അതില്‍ അല്‍പം കൂടുതലോ മാത്രം തടവനുഭവിച്ചാല്‍ മതി. ജീവപര്യന്തത്തിന് പോലും അറിയപ്പെടുന്ന ഒരു അവധിയുണ്ട്. പക്ഷെ വിചാരണത്തടവ് തീര്‍ത്തും അനിശ്ചിതമായി നീളുന്നു. ഇതിനേക്കാള്‍ വലിയ ഒരു നീതിരാഹിത്യമില്ല. പക്ഷെ ആര് ആരോട് പറയാന്‍ ...

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates