Sunday, 2 June 2013

ലീല മേനോന്‍ കമല സുരയ്യയെ അപമാനിക്കുകയാണ്

ലീല മേനോന്‍ കമല സുരയ്യയെ അപമാനിക്കുകയാണ് .കമല സുരയ്യയുടെ ആദര്‍ശ മാറ്റത്തെ പ്രണയത്തിന്റെ പേരിലുള്ള വെറും മതം മാറ്റ്മായി ചിത്രീകരിക്കുക വഴി കമലാസുരയ്യയെ അവര്‍ പരിഹസിക്കുന്നു .ലൌ ജിഹാദ്‌ പ്രചാരണത്തിന്റെ തുടര്‍ച്ച തന്നെയാണ് ലീല മേനോന്‍ നടത്തികൊണ്ടിരിക്കുന്നത് .ലീല മേനോന്‍ ഹിന്ദുത്വ വാദികള്‍ക്ക് വേണ്ടി മാധവിക്കുട്ടിയുടെ ചാരിത്ര്യത്തെ വരെ കടന്നാക്രമിക്കുന്നത് ആ മഹാ സാഹിത്യകാരിയെ അപമാനിക്കലാണ്  എന്നതില്‍ സംശയമില്ല .സുരയ്യയുമായി ഉണ്ടായിരുന്ന സൌഹൃദത്തെ ലീല മേനോന്‍ ദുരുപയോഗം ചെയ്യുകയാണ് .
എന്ത് കൊണ്ട് ലീല മേനോന്‍ ഈവിഷയം ,സുരയ്യ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ പറഞ്ഞില്ല ?അപ്പോള്‍ അതിനു ആധികാരികത ഉണ്ടാകുമായിരുന്നു .മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം ഇത്തരം വെളിപ്പെടുത്തല്‍ നടത്താന്‍ ലീല മേനോന് എന്താണ് തെളിവ് ?അതും പലതരം കള്ളങ്ങള്‍ അവര്‍ത്തിച്ചു പ്രചരിപ്പിക്കുന്ന സംഘ പരിവാറിന്റെ പത്രത്തില്‍ .ആര്‍ എസ് എസ് പ്രഭൃതികള്‍ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് ? ലീല മേനോന്‍ ജന്മഭുമിയുടെ പത്രാധിപരായിരുന്നുവല്ലോ ? സംഘ പരിവാര്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും എതിരെ നടത്തുന്ന വര്‍ഗീയ പ്രചാരണത്തിന്റെയും കലാപങ്ങളുടെയും ഭാഗം മാത്രമാണ് ലീലാമെനോന്റെ ലേഖനം .അതും ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിനെയാണ് ഇത്തരം വിലകുറഞ്ഞ വിമര്‍ശനം വഴി ലീല മേനോന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് . മാതൃഭൂമിയില്‍ ലവ് ജിഹാദ്‌ കഥയെഴുതിയതും ഒരു ഇന്ദു മേനോന്‍ ആണല്ലോ ?

ഒന്നുകില്‍ ലീല മേനോന്‍ കൃത്യമായ തെളിവുകള്‍ സമര്‍പ്പിക്കണം . അല്ലെങ്കില്‍ ആരോപണം പിന്‍വലിച്ചു മാപ്പ്പറയണം.എന്നോട് കമല സുരയ്യ പറഞ്ഞിരുന്നു എന്നത് ഒരിക്കലും ഒരു തെളിവാകുന്നില്‍.. .. അത് ആര്‍ക്കും ആര്‍ക്കെതിരെയും പറയാവുന്ന വാചകമാണ് .ഇവിടെ ഇത് പറയുന്നത് സംഘ പരിവാര്‍ പക്ഷത്തു നില്‍കുന്ന അവരുടെ പത്രത്തിന്റെ എഡിററ്രായിരുന്ന ഒരാളും.

കമല സുരയ്യ ഇസ്ലാമിലേക്ക് വന്നത് ആദരശ പരമമായ ബോധ്യം കൊണ്ട് തന്നെയാണ് .അതവര്‍ പലവുരു വ്യകത്മാക്കിയിട്ടുണ്ട്‌. .,കമല സുരയ്യയുമായി നടത്തിയ ഒരുപാട് അഭിമുഖങ്ങളില്‍ ഇതു വന്നിട്ടുമുണ്ട് .1980 കളില്‍ തന്നെ സുരയ്യ ഹിന്ദു മത ഭക്തി ഉപേക്ഷിച്ചിരുന്നു .ബോംബെയിലോ മറ്റോ ജീവിക്കുന്ന സമയത്ത് തന്നെ  അവര്‍ പര്‍ദ ധരിച്ചിരുന്നു.[ഒരു സ്ത്രീ മുസ്ലിമാകാന്‍ കറുത്ത പര്‍ദ ധരിക്കണം എന്ന് നിര്‍ബന്ധമോ നിബന്ധനയോ ഇല്ല ]യഥാര്‍ത്ഥത്തില്‍ നായര്‍ സമുദായത്തിലെ സ്ത്രീകള്‍ അനുഭവിച്ച പരധീനതകളാണ് അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഒരു വിഷയം .വളര്‍ത്തുമകന്‍ ,അനുഭവങ്ങള്‍......... തുടങ്ങിയവയും അവരെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട് .
കമല സുരയ്യവെറുമൊരു സ്ത്രീ ആയിരുന്നില്ല.അറിവും കഴിവുമുള്ള ജീനിയസ്‌ ആയിരുന്നു ,സ്വന്തം കാര്യം നന്നായി ആലോചിച്ചു തീരുമാനമെടുക്കാനുള്ള കഴിവും അവര്‍ക്കുണ്ടായിരുന്നു .അതുകൊണ്ട് ലീലാമെനോനെ പോലെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ആ മഹതിയുടെ ഔന്നത്യത്തെയാണ് കൊചാക്കുന്നത് .യഥാര്‍ത്ഥത്തില്‍ പലരും ഉള്ളില്‍ പേറുന്ന വംശവെറിയും സവര്‍ണ്ണ പൊതു ബോധവുമാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് പിന്നില്‍, ഇസ്‌ലാമിനോടുടുള്ള വെറുപ്പാണ് ഇതിന്‍റെ യഥാര്‍ത്ഥ കാരണം .കമല സുരയ്യ മാറിയത് ക്രിസ്തു മതത്തിലെക്കയിരുന്നെങ്കില്‍ ഈ പുകിലൊന്നും ഉണ്ടാകുമായിരുന്നില്ല.മാത്രമല്ല ,കേരളത്തിലെ ഈടവും ഉയര്‍ന്ന നാലപ്പാട് തറവാട്ടില്‍ നിന്ന് ലോക പ്രശസ്തയായ ഒരു എഴുത്ത്കാരി ഇസ്ലാമിലേക്ക് മാറുന്നത് ഒരു വിധപ്പെട്ടവര്‍ക്കൊന്നും സഹിക്കവുന്നതല്ലല്ലോ.തങ്ങള്‍ ഇത്ര കാലം ഇസ്ലാമിനെതിരെ പ്രചരണം നടത്തുക .എന്നിട്ടും മാധവിക്കുട്ടി ഇസ്ലാമിലേക്ക് മാറുക.ആര്‍ക്കാണ് ഇത് ഇഷ്ടപ്പെടുക .

ലീല മേനോനെ ഇപ്പോള്‍ ആഘോഷിക്കുന്ന "മതേതര " ബുദ്ധിജീവികള്‍ സംഘ പരിവാറിന്റെ ബ്രാണ്ട് അംബസഡര്‍മാരാവുകയാണ്  ചെയ്യുന്നത്.വിടപറഞ്ഞ ആ മഹാ കലാകാരിയെ അവരുടെ ലോകത്തു ജീവിക്കാന്‍ വിടുകയല്ലേ ഉചിതം ?
സുരയ്യയുടെയും മകന്‍ എം ഡി നാലപ്പാട്ടിന്റെയും അഭിമുഖങ്ങള്‍ വസ്തുതകള്‍ മനസ്സിലാകാന്‍ ഉപകരിക്കും .അവയുടെ ലിങ്ക ഇതോടൊപ്പം

അമ്മ ഒരു അത്ഭുത വെളിച്ചം കണ്ടിരുന്നു
http://www.prabodhanam.net/html/issues/Pra_20.6.2009/nalapatt.pdf

ഞാന്‍ പുന്നയൂര്‍ക്കുളത്തുകാരി
http://sadarvzkd.blogspot.in/2013/05/blog-post_9359.html

സ്‌നേഹം എന്റെ മതം കമലസുരയ്യ /എം.എന്‍. കാരശ്ശേരി
http://sadarvzkd.blogspot.in/2013/05/blog-post_21.html


6 comments:

shameez said...

https://www.facebook.com/photo.php?v=451143668308955&set=vb.102363143187240&type=2&theater

Shanavas Karimattam said...

http://www.youtube.com/watch?v=2s-Hc6GXPgM

Mohamed said...

കമലാ സുരയ്യ കുഴിമാടത്തിൽ നിന്ന് എണീറ്റ് വന്ന് മറുപടി പറയില്ല എന്നു മരിച്ച് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഇസ്‌ലാം വിരുദ്ധർക്ക് ഉറപ്പായത്. ഇപ്പോൾ ഓരോ വാർഷികത്തിലും ‘എന്നോട് കമല പറഞ്ഞിട്ടുണ്ട്’ വാദക്കാർ ഏറി ഏറി വരുന്നു. അതും ഒരു സ്ത്രീയെ അപമാനിക്കാൻ ഉപയോഗിക്കാവുന്നതിൽ വെച്ച് ഏറ്റവും ഹീനവും നിന്ദ്യവുമായ ആരോപണവുമായി!!. വർഗീയതയുടെ വിഷബാധ ഇത്രത്തോളം തറനിലവാരത്തിലെത്തിക്കുമോ മനുഷ്യനെ?!!..

Shabeer Kodiyathur said...

ലീല മേനോനെ "മതേതര " ബുദ്ധിജീവികളും "വരേണ്യ പൊതു ജീവി"കളും "സവര്‍ണ്ണ പൊതു ബോധ"വും ആഘോഷമാക്കുകയാണ് .ഒരുകാലത്ത് ഇവർ ലൗവ് ജിഹാദിൽ പിടിച്ചു തൂങ്ങി,പിന്നെ ആ ഇട്ടാപൊട്ടാത്ത പടക്കം ചീട്ടിപ്പോയപ്പോം ഇപ്പോയിതാ ആരും ചെയ്യാൻ മടിക്കുന്ന ചില വസ്തവവിരുധമായ ചില ആരോപണങ്ങൾ.ഇവരുടെയൊക്കെ അസുഖത്തിനു ഒറ്റപേരെ ഒള്ളൂ ."പൊറുതികേട്‌ ".കമലാ സുരയ്യ ജീവിചിരുന്നപ്പോ എന്തെ ഇവരുടെയൊക്കെ പേനക്ക് മഷി ഇല്ലായിരുന്നോ / അതോ വായ പുണ്ണിന്റെ അസുഖമയിരുന്നോ ?.
അറിയപ്പെടുന്ന നാലപ്പാട് തറവാട്ടില്‍ നിന്ന് ലോക പ്രശസ്തയായ ഒരു എഴുത്ത്കാരി മതം മാറിയത മുതല് ഉറക്കം നഷ്ട്ടപ്പെട്ട ഉന്നത കുല മേലാലംമാർക്ക് ,കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാല വ്യാജ സ്വത സംരക്ഷകരക്ക്‌ മേല്ജാതി സ്ത്രീയുടെ ആദര്ശ മാറ്റം അങ്ങോട്ട്‌ പിടിച്ചിട്ടില്ല .
ജാതീയതയുടെ മതില കെട്ടുകളിൽ നിന്നും വിമോചനത്തിന്റെ പുതിയ ലോകത്തേക്ക് മേല്ജാതി സ്ത്രീക്ക് അയിത്തം കല്പ്പിക്കുന്ന ജാതി രാഷ്ട്രീയത്തിന്റെ അപ്പോസ്തല്മ്മാരുടെ നെറികെട്ട ഈ അസുകത്തിനു ചികിത്സയില്ല .ആരോപങ്ങൾ നടത്താൻ ആര്ക്കും സാധിക്കും ,പക്ഷെ അത് തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം.പറഞ്ഞ വാക്കും ചെയ്ത പ്രവര്ത്തിയും തിരിച്ചെടുക്കാൻ സാധിക്കിലെന്ന സത്യം ഇവരോകെ മന്സ്സിലകേണ്ടത് ഉണ്ട് .

hilalbabu said...

അൽതാഫ് മെർച്ചന്റ് മുതൽ സമാധാനി വരെ......

Ahammad Basheer said...

Ithil mathavum vargeeyathayum maati vechal thanne oru sadarana sthree enna aanukoolyamenkilum koduthal polum,oru sthree (athum 4 varsham munp marichu poya)ingane apamaanikaamo.samooham ettavum tharam thaaznavaraayi kaanunna street prostitutes polum thammil adikoodumbozhe itharam nikrushta aaropanangal unnaikukayullu.mrs.leela menone ith enthinte kedaanu?

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates