Wednesday, 11 July 2012

ഈ സദ്‌റുവിനെന്തു പറ്റി ?

സ്വയംകൃതങ്ങളുടെ ശാപബാണങ്ങളേറ്റു മുടിഞ്ഞുപോയ യാദവകുലത്തെ ഓര്‍മ്മിപ്പിക്കുന്നു മലബാറിലെ നദ്‌വത്തുക്കളുടെ പുതുവര്‍ത്തമാനങ്ങള്‍. ഇതിലിടപെട്ടു സുഹൃത്ത്‌ സദ്‌റുദ്ദീന്‍ നടത്തിയ സൂക്ഷ്‌മ നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്‌. (ലക്കം 6, ജൂലായ്‌ 7) പക്ഷേ തന്റെ വിശകലന പരിശ്രമത്തില്‍ സദ്‌റു അകാരണമായി വിനയം കാട്ടിയതായി തോന്നുന്നു. കെ.എം. മൗലവിയും മുഹമ്മദ്‌ അബ്‌ദുറഹിമാനും കേരളത്തിന്റെ സാമൂഹികതയില്‍ അനിരോധ്യമായ ഒരു സത്തയായിരുന്ന ശ്രേഷ്‌ഠകാലം കുറച്ചാല്‍ കേരളീയ മത മണ്‌ഡലത്തില്‍ നദ്‌വത്തുകളുടെ ഇടപഴക്കം തീര്‍ത്തും പ്രതിലോമപരമായിരുന്നു. ഈ നേരുകള്‍ മുഴക്കിപ്പറയേണ്ടിടത്ത്‌, നദ്‌വത്തുകളുടെ മലിന ചരിത്രം എഞ്ചുവടി പോലെ മനപ്പാഠമമുള്ള സദ്‌റു എന്തിനാണ്‌ മയത്തില്‍ പെരുമാറുന്നത്‌ ? അഹംബോധവും പരനിന്ദയുമാണ്‌ നദ്‌വത്തുകളില്‍ ആവേശിച്ചിരിക്കുന്ന ജിന്ന്‌. ഈ ജിന്ന്‌ ബാധ �ളഹ്‌റാ�ക്കി പറയേണ്ട സദ്‌റില്‍ ഭയത്തിന്റെ ജിന്നു കയറിയോ? 
ഇസ്‌ലാം എന്താണെന്ന്‌ ഞങ്ങളോട്‌ മാത്രം ചോദിച്ചാല്‍ മതി. മലബാറിന്റെ ഈ കാല്‍ ഇഞ്ച്‌ വൃത്തച്ഛേദത്തില്‍ നിന്ന്‌ ഞങ്ങള്‍ ഇറക്കുന്ന തിട്ടൂരമാണ്‌ ലോക ഇസ്‌ലാം. അതനുസരിക്കുക. ഇല്ലെങ്കില്‍ ക്ലിപ്പിംങ്‌്‌ വടിവാളും ഫ്‌ളക്‌സ്‌ ബോംബുകളുമായി കൊടി സുല്ലമിമാരേയും കാരായി മദനിമാരേയും വിട്ട്‌ വെട്ടം മങ്ങിയ കവലകളില്‍ പതിയിരുന്ന്‌ തലവെട്ടിക്കീറും. ഈ �അഫ്‌ളലുല്‍ ജിഹാദിന്‌� സാധിച്ചില്ലെങ്കില്‍ മലിനപദങ്ങള്‍ കൊണ്ടും പരിഹാസ ഉക്തികള്‍ കൊണ്ടും മാനം കെടുത്തി �അദഹഫുല്‍ ഈമാന്‍� പൂര്‍ത്തിയാക്കും. ഈമാന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇവരെങ്ങിനെ ഇസ്‌ലാമാകും. കൊടും ശാഠ്യത്തോടെ തല മറയ്‌ക്കാതെയും �ബിസ്‌മി ജഹ്‌റാ�ക്കിയും കൈവിരലുകള്‍ കൊണ്ട്‌ ചടുലതാളം കൊട്ടിയും നമസ്‌കരിച്ചിറങ്ങുന്ന ഈ വികൃതവേഷങ്ങള്‍ മലബാറിന്റെ പൊതു നിരത്തുകളില്‍ കെട്ടിയാടിയ തീച്ചാമുണ്‌ഡിക്ക്‌ ആകാശത്ത്‌ നിന്നെത്തിയ നീതിയാണിത്‌. ചരിത്രത്തിന്റെ കാവ്യ നീതി. യാദവ കുലം മുടിഞ്ഞു തീരും. ഇസ്‌ലാമിന്‌ ആരുംപറയാത്ത അര്‍ത്ഥം നല്‍കികള്‍, നമസ്‌കാരം പട്ടാള നീക്കമാക്കിയവര്‍, വിപ്ലവം വരുത്തികള്‍, ഷിയാക്കള്‍, ഭരണം നോക്കികള്‍, തീവ്രവാദികള്‍, ഭീകരര്‍, തുറുങ്കിലടക്കേണ്ടവര്‍, പാക്കിസ്ഥാനികള്‍ ഇതൊക്കെയാണ്‌ സഹോദര പ്രസ്ഥാനങ്ങളെ നദ്‌വത്തുകള്‍ വിളിച്ചു ചൊല്ലിയ അസ്‌മാഉുല്‍ ഉസ്‌നകള്‍.
ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ഊര്‍ജ്ജസ്വലതയെ മൗദൂദികള്‍ എന്ന അപരനാമം വിളിച്ചവരിന്ന്‌ ജിന്നൂരികളെന്നും മടവൂരികളെന്നും പരസ്‌പരം വിളിച്ചു രസിക്കുമ്പോള്‍ ഭൂമിയില്‍ തന്നെ ദൈവനീതി പൂര്‍ണ്ണമാകുന്നു. തര്‍ക്കമെന്തെന്നുപോലുമറിയാതെ അങ്കക്കലി കൊണ്ടവര്‍ കടത്തനാടന്‍ ചേകോന്‍മാരെപ്പോലെ ഓതിരവും കടകവും പരസ്‌പരം വെട്ടുന്നു. നദ്‌വത്തുകളുടെ ഈമാന്‍ കാര്യം മൂന്നെണ്ണമാണ്‌. ഇബാദത്തിന്‌ ഒരര്‍ത്ഥമേ പാടുള്ളു. ദീനും ദുനിയാവും രണ്ടായിരിക്കണം. മൗദൂദിക്ക്‌ അറബിയറിയാന്‍ പാടില്ല. ഈ മുന്ന്‌ അഖീദകളില്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌ നദ്‌വത്ത്‌. ഏതോ ഗ്രാമീണ അറബി കര്‍ഷകന്‍ ഈത്തപ്പനക്ക്‌ പരാഗണം നടത്തിയ ഹദീസില്‍ കൊളുത്തി ദീനില്‍ നിന്നും ദുനിയാവിനെ മാന്തി മാറ്റാന്‍ നദ്‌വത്തിന്റെ പുത്തന്‍ മൗലവികള്‍ക്ക്‌ എന്താക്രാന്തമായിരുന്നു. ദീനില്‍ നിന്നും വിമോചിപ്പിക്കപ്പെട്ട ദുനിയാവാണ്‌ യഥാര്‍ത്ഥത്തില്‍ കൂട്ടില്‍ നിന്നും പുറത്തുകടന്ന പുള്ളിപ്പുലിയെപ്പോലെ നദ്‌വത്തിനെ കടന്നു പിടിച്ചത്‌. ഇബാദത്തിന്റെ അര്‍ത്ഥ കല്‍പ്പനയില്‍ പരിഗണിക്കേണ്ട സമ്പൂര്‍ണ്ണതയില്‍ ഇക്കാലമൊക്കെയും കിത്താബ്‌ നോക്കിയിട്ടും ഇവര്‍ക്കൊന്നു മാത്രമേ പിടികിട്ടിയിട്ടുള്ളു. മനുഷ്യര്‍ അവര്‍ക്കറിയാത്തതിന്റെ ശത്രുവായിരിക്കും. നദ്‌വത്തുകള്‍ കൂടുതല്‍ ശത്രുക്കളായിരിക്കും. ഇബാദത്തിന്റെ അര്‍ത്ഥകല്‍പ്പനയില്‍ നാലില്‍ ഒന്നു മാത്രം മനസ്സിലായ ഇവര്‍ ദുനിയാവിന്റെ ആക്രാന്തത്തില്‍ മറ്റുള്ളവരെ കടിക്കാന്‍ വരുന്നു. 
നവോത്ഥാന നായകനായ സയ്യിദ്‌ മൗദൂദിയെ പരിഹസിക്കാന്‍ നദ്‌വത്തുകള്‍ പറഞ്ഞു പരത്തുന്ന കല്‍പ്പിത കഥയാണ്‌ അദ്ദേഹത്തിന്റെ അറബി പരിജ്ഞാനം. മൗദൂദിക്ക്‌ അറബി അറിയില്ല. പിന്നെ ആര്‍ക്കാണ്‌ അറബി അറിയുക ? സര്‍ക്കാറിന്റെ പ്രാഥമിക പള്ളിക്കൂടുകളില്‍ �അലിഫും� �ബാ�യും പിന്നെ �താ� യും പാഠം ചൊല്ലി ബാക്കി നേരമത്രയും കഞ്ഞിയിലും കഞ്ഞിക്കണക്കിലും വെള്ളം ചേര്‍ക്കുന്ന മുറി സുല്ലമിക്കോ ? ഇത്തരം അല്‍പ്പന്‍മാരെ എന്തുകൊണ്ടാണ്‌ സുഹൃത്ത്‌ സദ്‌റ്‌ കേരളീയ നവോത്ഥാനത്തിന്റെ ഊരാളന്‍മാരാക്കിയത്‌ ? സത്യത്തില്‍ ലോക ഇസ്‌ലാമിക ചിന്താ കൈവഴികളിലെവിടേയും ഇത്തരമൊരു മൂഢ വര്‍ഗ്ഗമില്ല. ഇന്നിവര്‍ കൊയ്യുന്നത്‌ ഇവര്‍ വിതച്ചതു മാത്രമാണ്‌. പണ്‌ഡിതനായ സദര്‍ ഇതുകൂടി നോക്കിക്കാണണം. 
പി.ടി. കുഞ്ഞാലി
�സത്രം�
ചേന്ദമംഗല്ലൂര്‍

1 comments:

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി said...

മുജാഹിദുകാരെ സംബന്ധിച്ചിടത്തോളം അവരോടു വേദമോതുന്നത് വെട്ടാന്‍ വരുന്ന 'ആരോടോ' വേദമോതുന്നതിനു തുല്യമാണ്.....അതേസമയം സദറുദ്ധീന്‍ സാഹിബിന്റെ ഇത്തരം ലേഖനങ്ങള്‍ ഉപകാരപ്പെടുന്നത് അവരില്‍ തന്നെ ന്യൂനാല്‍ ന്യൂനപക്ഷമായ നിക്ഷ്പക്ഷ മതികള്‍ക്കാണ് .അതോടൊപ്പം പഠനം ഉദ്ദേശിക്കുന്ന ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും....ഇവിടെ ആദ്യം പറഞ്ഞ വിഭാഗത്തെ സംബന്ധിച്ചിടത്തോളം സദറുദ്ധീന്‍ സാഹിബിന്റെ നിലവിലുള്ള ശൈലിയാണ് കൂടുതല്‍ കരണീയം.....ഇസ്ലാഹീ പ്രസ്ഥാനം കേരളീയ സമൂഹത്തിനു നല്‍കിയ സംഭാവന അവരുടെ നിലവിലെ ശൈലികൊണ്ട് മാത്രം അവഗണിക്കെണ്ടുന്ന ഒന്നാണെന്ന് തോന്നുന്നില്ല....നടേ സൂചിപ്പിച്ച നിക്ഷ്പക്ഷ മതികള്‍ ഇത്തരം ലേഖനങ്ങള്‍ വായിക്കുന്നത് ആ ലേഖനങ്ങളിലെ ഇതുപോലുള്ള സത്യസന്ധത കാരണവും ആകാം....പിന്നെ അവര്‍ നമ്മോടു പെരുമാറുന്നത് ഇങ്ങനെയാണ് അതിനാല്‍ നാമും സമാനമായ രൂപത്തില്‍ തിരിച്ചടിക്കണം എന്നാണെങ്കില്‍ പിന്നെ നമ്മള്‍ തമ്മില്‍ എന്ത് വ്യത്യാസം....??? ഏറ്റവും ക്രൂരനായ ഫറോവയോട് പോലും മാന്യമായി സംവദിക്കാനാണല്ലോ മൂസാ(അ) യോട് ഖുര്‍ആനിലൂടെ അല്ലാഹു ആവശ്യപ്പെടുന്നത്.....അതിനാല്‍ സദറുദ്ധീന്‍ സാഹിബ് ഈ ശൈലി തന്നെ തുടരണം എന്നാണെന്റെ അഭിപ്രായം.....താങ്കളുടെ പരിശ്രമങ്ങള്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും...തീര്‍ച്ച....
പറയാനുള്ളത് : പ്രബോധനത്തില്‍ വശ്യമായ ശൈലികൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനാണ്‌ പി.ടി. കുഞ്ഞാലി....പക്ഷെ ഇവിടെ അദ്ദേഹത്തിന്റെ ഈ വരികള്‍ എന്തോ മനസ്സിന് ഒരു നീറ്റലുണ്ടാക്കുന്നു.....ഒരു പക്ഷെ എന്റെ പ്രശ്നമായിരിക്കാം.....അല്ലാഹു നമ്മുടെ വീഴ്ചകള്‍ വിട്ടു പൊറുത്തു മാപ്പാക്കിത്തരുമാരാകട്ടെ...ആമീന്‍

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates